Skip to main content

'സങ്കല്‍പ്പ്' പദ്ധതിയില്‍ സീറ്റ് ഒഴിവ്

സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ 'സങ്കല്‍പ്പ്' പദ്ധതിയില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പത്താം ക്ലാസുകാര്‍ക്ക് അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, പ്ലസ് വണ്‍ യോഗ്യതയുള്ളവര്‍ക്ക്  എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4 എന്നിവയാണുള്ളത്. തെരെഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലന തുക മുഴുവനായും സര്‍ക്കാര്‍ വഹിക്കും. യോഗ്യത തെളിയിക്കുന്ന രേഖകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ഡിസംബര്‍ 31 വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ട് ഹാജരാകണം. ഫോണ്‍: 8078980000. വെബ്‌സൈറ്റ് :www.iiic.ac.in

date