Skip to main content

സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാം തീയതി നീട്ടി

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കൊളജ് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന്റെ ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 31 വരെ നീട്ടി. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ആറു മാസവും ഡിപ്ലോമ പ്രോഗ്രാമിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാണ് ക്ലാസ്. https://app.srccc.in/register വഴി അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.srccc.in തിരുവല്ലയിലെ ഒലീവ് തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ജില്ലയിലെ പഠന കേന്ദ്രം. ഫോണ്‍: 9961351163.  

date