Skip to main content

അറിയിപ്പുകൾ

 

ജോലി ഒഴിവ്

 

ജില്ലയില്‍ എംപെഡ-നെറ്റ്ഫിഷ് (MPEDA- NETFISH) മുഖേന പട്ടിക ജാതി/ പട്ടിക വര്‍ഗ മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ട് ഉടമകള്‍ക്കും മത്സ്യ സംഭരണത്തിനായി ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സുകള്‍ക്ക് 75 ശതമാനം സബ്‌സിഡി നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 

 പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത/ യന്ത്ര വത്കൃത യാനങ്ങളുടെ ഉടമസ്ഥര്‍ക്കും ഈ വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും പരമാവധി രണ്ട് ബോക്‌സുകള്‍ വീതം നല്‍കുന്ന പദ്ധതിയാണിത്. 50 ലിറ്റര്‍ കപ്പാസിറ്റിക്ക് മുതലുള്ള ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ്‌കള്‍ക്കാണ് ധനസഹായം നല്‍കുന്നത്. താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ഫെബ്രുവരി ഏഴിനകം അപേക്ഷ സമര്‍പ്പിക്കാം. ധനസഹായം ലഭ്യമാക്കുന്നതിനായി അപേക്ഷയോടൊപ്പം എസ് സി/എസ്.ടി സര്‍ട്ടിഫിക്കറ്റ്, യാനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, യാനത്തിന്റെ ലൈസന്‍സ്, അപേക്ഷകന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ്‌കളുടെ ജിഎസ് ടി ബില്‍ മുതലായവ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. എംപെഡ-നെറ്റ്ഫിഷ് മുഖേനയാണ് ധന സഹായം ലഭ്യമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഭവന്‍ ഓഫീസുമായോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ 0484-2394476, 7356249978 നമ്പറിലോ ബന്ധപ്പെടാം. ഇ മെയില്‍:ddfisheriesekm@gmail.com 

 

ഏകോപന സമിതി യോഗം 20 ന്

 

ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടക്കുന്ന അശ്വമേധം 6.0 ലെപ്രസറി കണ്ടെത്തല്‍ കാമ്പയിന്‍ 2025-നോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ജനുവരി 20-ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും. 

 

സെക്യൂരിറ്റി ഗാര്‍ഡ് ജോലി ഒഴിവ്

 

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സുരക്ഷാ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 2025 ജനുവരി ഒന്നിന് 65 വയസില്‍ അധികരിക്കാന്‍ പാടില്ല. അപേക്ഷകര്‍ അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍ ജനന തിയതി, വയസ്, വിദ്യാഭ്യാസ യോഗ്യത, ശാരീരിക ക്ഷമത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകര്‍പ്പുകളും സഹിതം ജനുവരി 24-ന് രാവിലെ 11 ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം. നിയമനം 179 ദിവസത്തേക്ക് തികച്ചും താത്കാലികമായിട്ടായിരിക്കും. ദിവസവേതനം 500 രൂപയല്ലാതെ മറ്റു ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ പകലും രാത്രിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവരും കാര്യക്ഷമതയുള്ളവരും ആയിരിക്കണം. നിയമനം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് (1015 മുതല്‍ 05-15 വരെ ) നേരിട്ട് അറിയാം ഫോണ്‍: 0484 2365933.

 

ആയൂര്‍വേദ നഴ്സ് ജോലി ഒഴിവ്

 

 എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയൂര്‍വേദ നഴ്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലിക്കു താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത ഡിഎഎംഇ അംഗീകരിച്ച ആയുര്‍വേദ നഴ്സിംഗ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം. അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ ഓരോ പകര്‍പ്പും സഹിതം ജനുവരി 24-ന് ഉച്ചയ്ക്ക് 12 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് (രാവിലെ 10-15 മുതല്‍ വൈകിട്ട് 05-15 വരെ ) നേരിട്ട് അറിയാം. ഫോണ്‍: 0484 2365933.

 

ഫിസിയോ തെറാപ്പിസ്റ്റ് ജോലി ഒഴിവ്

 

ജില്ലാ പഞ്ചായത്ത് 2024-25 കാലയളവിലേക്ക് അനുവദിച്ച പാലിയേറ്റിവ് കെയര്‍ പദ്ധതിയിലേക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ പ്രതിമാസ വേതനാടിസ്ഥാനത്തില്‍ ജോലിക്കു താല്പര്യമുള്ള ഉദ്യോഗാര്‍തഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും നിയമനം. വിദ്യാഭ്യാസ യോഗ്യത അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡിപിടി/ബിപിടി/ തത്തുല്യ യോഗ്യത സര്‍ട്ടിഫിക്കറ്റ്. പ്രതിമാസ വേതനം. 20000. നിയമന കാലാവധി പദ്ധതി കാലയളവ്. ഇന്റര്‍വ്യൂ ജനുവരി 24-ന്. അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ അവയുടെ ഓരോ കോപ്പിയും സഹിതം 24-ന് ഉച്ചയ്ക്ക് ഒന്നിന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് (1015 മുതല്‍ 05-15 വരെ ) നേരിട്ട് അറിയാം. ഫോണ്‍: 0484 2365933.

 

 

date