Skip to main content

കുടിശിക അദാലത്ത്

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അടൂര്‍ താലൂക്ക് പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ ജനുവരി 23 മുതല്‍ 25 വരെ അടൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ കുടിശിക അദാലത്ത് നടത്തുന്നു. കൃത്യമായി അംശദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍, മുന്‍കാലങ്ങളില്‍ പിരിഞ്ഞുപോയ ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത സ്ഥാപനങ്ങള്‍, രജിസ്റ്റര്‍ ചെയ്തതിനുശേഷം നാളിതു വരെ അംശദായം അടയ്ക്കാത്ത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അദാലത്തില്‍ പങ്കെടുക്കാം. ആകെ കുടിശിക തുകയുടെ 25 ശതമാനം അടച്ച് നിയമനടപടികളില്‍ നിന്ന് സ്ഥാപനഉടമയ്ക്ക് ഒഴിവാകാമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2223169.

date