Skip to main content
മുളയറ പട്ടികജാതി നഗറില്‍ നടപ്പാക്കുന്ന മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ നിര്‍വഹിക്കുന്നു

മുളയറയില്‍ മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കൊടുമണ്‍ പഞ്ചായത്തിലെ മുളയറ പട്ടികജാതി നഗറില്‍ നടപ്പാക്കുന്ന മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി പ്രകാരം 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മണ്ണു സംരക്ഷണ ഓഫീസ് ഓവര്‍സിയര്‍ സുര്‍ജിത് തങ്കന്‍ പദ്ധതി പ്രവര്‍ത്തനം വിശദീകരിച്ചു. എം. ആര്‍. എസ് ഉണ്ണിത്താന്‍, ജയന്‍  പാലമുറ്റം, പ്രഭ , ബാബു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date