സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണ ശില്‍പശാല സംഘടിപ്പിച്ചു
സുരക്ഷിത ഇന്റര്‍നെറ്റ് ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പശാല ജില്ലാ അഡിഷണല്‍ മജിസ്ട്രേറ്റ് ബി ജ്യോതി ഉദ്ഘാടനം ചെയ്തു. ജില്ലാഭരണകൂടം, സെബര്‍സെല്‍, സംസ്ഥാന ഐടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. 'നല്ലൊരു ഇന്റര്‍നെറ്റിനായി ഒരുമിക്കാം' എന്നതാണ് വിഷയം. സൈബര്‍ പ്രശ്നങ്ങളും സുരക്ഷിത മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സൈബര്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ പി ബി അരവിന്ദാക്ഷന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ചും സംസ്ഥാന ഐടി സെല്ലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ വിശദീകരിച്ചു. ചെന്നീര്‍ക്കര, അടൂര്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ദിനാചരണം നടത്തി. അക്ഷയ സെന്ററുകളും ദിനാചരണത്തിന്റെ ഭാഗമായി.
- Log in to post comments