Skip to main content
കണിവെള്ളരി കൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിര്‍വഹിക്കുന്നു

വിഷുകണിയൊരുക്കാന്‍ തോലുഴം ഹരിതസംഘം

ജില്ലയില്‍ കണിയൊരുക്കാന്‍ വിഷുക്കണിയില്‍ പ്രഥമനായ കണിവെള്ളരി വിളവെടുപ്പിനായി വിത്തിട്ടു പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് തോലുഴം ഹരിത സംഘം. വെള്ളരി വിത്ത് പാകി കൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു.
 തോലുഴം ഹരിതസംഘം പ്രവര്‍ത്തിക്കുന്ന പാറക്കര വാര്‍ഡിലായി 50 സെന്റ് വീതമുള്ള രണ്ട് ഇടങ്ങളിലായാണ് വെള്ളരി കൃഷിയുടെ ആദ്യഘട്ടം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി മേടവിഷുവിനു കണി കാണാന്‍ കണി വെള്ളരി വിളവെടുത്ത അതേ കര്‍ഷകര്‍ തന്നെയാണ് ഇക്കുറിയും കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി വിദ്യാധരപണിക്കര്‍, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി, പന്തളം കൃഷി ഡയറക്ടര്‍ എസ് കവിത, കൃഷി ഓഫീസര്‍ സി. ലാലി, തോലുഴം ഹരിതസംഘം പ്രസിഡന്റ് എന്‍ ജി പ്രസാദ്, സെക്രട്ടറി, മോഹന്‍കുമാര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

 

date