Skip to main content

ലിറ്റില്‍ ഷെഫ് കിഡീസ് കിച്ചണ്‍' സംഘടിപ്പിച്ചു

പ്രമാടം ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കുട്ടികളുടെ ഭക്ഷ്യപ്രദര്‍ശനം 'ലിറ്റില്‍ ഷെഫ്, കിഡീസ് കിച്ചണ്‍' സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അനില എസ് രാജ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഭക്ഷണ മര്യാദകള്‍, മിതത്വം, ശുചിത്വം, ഭക്ഷണം പങ്ക് വയ്ക്കല്‍ തുടങ്ങിയവയില്‍ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യപ്രദര്‍ശനം സംഘടിപ്പിച്ചത്. ജി എല്‍ പി എസ് ളാക്കൂര്‍, ജി എല്‍ പി എസ് വി കോട്ടയം, ജി എല്‍ പി എസ് പ്രമാടം, ജി എല്‍ പി എസ് തെങ്ങുംകാവ്, ജി എല്‍ പി എസ് മല്ലശ്ശേരി സ്‌കൂളുകളിലെ  അധ്യാപകരും  കുട്ടികളും പങ്കെടുത്തു.
ഫാ. ജിത്തു തോമസ് മോട്ടിവേഷണല്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവനിത്ത് അധ്യക്ഷനായി. ടെലിവിഷന്‍ താരം അജേഷ് റാന്നി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി റെജി, പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപിക ശശികല, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date