Post Category
ഉപതിരഞ്ഞെടുപ്പ്; വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം
ഫെബ്രുവരി 24 ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ കാവാലം ഗ്രാമപഞ്ചായത്ത് 03 പാലോടം വാർഡ്, മുട്ടാർ ഗ്രാമപഞ്ചായത്തിലെ 03 മിത്രക്കരി ഈസ്റ്റ് വാർഡ് എന്നിവിടങ്ങളിലെ വോട്ടർമാരായ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾ പ്രത്യേക അനുമതി നൽകണമെന്ന് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ഉത്തരവിട്ടു. പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്നരേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനാവും.
(പിആർ/എഎൽപി/493)
date
- Log in to post comments