എറണാകുളം അറിയിപ്പുകള്‍ 1
പ്രവാസി സംഘടനകളുടെ യോഗം
കൊച്ചി: പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മലയാളികള്‍ക്കായി നിലവില്‍ നടപ്പാക്കിവരുന്നതും പുതുതായി നടപ്പാക്കാനദ്ദേശിക്കുന്നതുമായ പദ്ധതികള്‍ സംബന്ധിച്ച് പ്രവാസി സംഘടനകളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുന്നതിന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ അംഗീകൃത പ്രവാസി സംഘടനാ ഭാരവാഹികളുടെ യോഗം ഒക്‌ടോബര്‍ 30 -ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ഗവ:ഗസ്റ്റ് ഹൗസില്‍ ചേരുന്നു. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പങ്കെടുക്കും. ജില്ലകളിലെ എല്ലാ അംഗീകൃത പ്രവാസി സംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രവാസി ക്ഷേമ ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2357566.
സൗദി അറേബ്യയിലേക്ക് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍,
സേഫ്റ്റി എന്‍ജീനീയര്‍നിയമനം
കൊച്ചി: സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശൂപത്രിയിലേക്ക് ഇംഗ്ലീഷില്‍ നല്ല പ്രാവണ്യമുള്ള, പരിചയസമ്പന്നരായ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, സേഫ്റ്റി എന്‍ജീനിയര്‍ എന്നിവരുടെ ഒഴിവിലേയ്ക്കായി ഒ.ഡി.ഇ.പി.സി. അപേക്ഷകള്‍ സ്വീകരിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 5 വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 5-നകം odepcprivate@gmail.com എന്ന ഇ-മെയില്‍വിലാസത്തില്‍അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
നിക്ഷേപക സംഗമം; അപേക്ഷ ക്ഷണിച്ചു
കൊച്ചി: മുവാറ്റുപുഴ താലൂക്കിലെ ഊര്‍ജ്ജിത വ്യവസായവത്കരണത്തിന്റെ ഭാഗമായി വിവിധ സംരംഭക മേഖലകളില്‍ താലൂക്കിലെ പ്രത്യേകതകള്‍ അനുസരിച്ചുള്ള നിക്ഷേപ സാധ്യതകളും അവസരങ്ങളും ചര്‍ച്ച ചെയ്യുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്നതിനുമായി താലൂക്ക് വ്യവസായ ഓഫീസ് മുവാറ്റുപുഴയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 30 -ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ ഏകദിന നിക്ഷേപക സംഗമം നടത്തും. നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 29 നു മുന്‍പ് താലൂക്ക് വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, മുടവൂര്‍ പി .ഒ ,മുവാറ്റുപുഴ 686669, വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 9061480466, 8075872678, tiomvpa@gmail.com.
പ്രളയക്കെടുതി: വിവരങ്ങള്‍ നല്കണം
കൊച്ചി: പ്രളയക്കെടുതി നേരിട്ട എല്ലാത്തരം വ്യാപാര വാണിജ്യ (ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ്) സ്ഥാപനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഐ.ടി മിഷന്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്പ് മുഖേന സര്‍വ്വേ നടത്തുന്നതിനായി വ്യവസായ വാണിജ്യ വകുപ്പിനെ ചുമതലപ്പെടുത്തി. സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ വിവര ശേഖരണത്തിനായി സ്ഥാപനത്തെ സമീപിക്കുന്ന വേളയില്‍ സ്ഥാപന ഉടമകള്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
- Log in to post comments