Skip to main content
വന്ധ്യതാ നിവാരണ ബോധവത്കരണ ക്യാമ്പ് ഉദ്ഘാടനം പ്രസിഡന്റ് പി.എസ് മോഹനന്‍ നിര്‍വഹിക്കുന്നു

ബോധവല്‍കരണ ക്ലാസ്

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് ഹോമിയോപതി വകുപ്പിന്റെ വന്ധ്യതാനിവാരണപദ്ധതിയായ ജനനിയുടെയും ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്യാമ്പും സ്‌ക്രീനിങ്ങും സംഘടിപ്പിച്ചു. മഠത്തുംമൂഴി ഇടത്താവളത്തില്‍ ് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി.ശ്രീകല അധ്യക്ഷയായി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എസ് ശ്യം, സി.എസ് സുകുമാരന്‍, മോഹിനി വിജയന്‍, ജനനി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. ഡി. ബിജു കുമാര്‍, യൂണിറ്റ് കണ്‍വീനര്‍ ഡോ. ജെ.സി അനു , എ.പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.വി കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

date