Skip to main content
പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസിന്റെയും വന്ധ്യത സ്‌ക്രീനിംഗ് ക്യാമ്പിന്റെയും ഉദ്ഘാടനം പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിര്‍വഹിക്കുന്നു

ഹോമിയോപ്പതി വന്ധ്യതാ നിവാരണ സ്‌ക്രീനിംഗ് ക്യാമ്പ്

ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ വന്ധ്യതാ നിവാരണ പദ്ധതി ജനനിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസിന്റെയും വന്ധ്യത സ്‌ക്രീനിംഗ് ക്യാമ്പിന്റെയും ഉദ്ഘാടനം പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് നിര്‍വഹിച്ചു.
വന്ധ്യത ചികിത്സ ഹോമിയോപ്പതിയില്‍ എന്ന വിഷയത്തില്‍ ജനനി മെഡിക്കല്‍ ഓഫീസര്‍ (എന്‍ എ എം ) ഡോ ജി വിനിത ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. ജനനി ജോയിന്റ് കണ്‍വീനര്‍ ഡോ എ ജെ റാബിയ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍ അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ ശ്രീകുമാര്‍, അംഗങ്ങളായ വി പി വിദ്യാധരപണിക്കര്‍, ബി പ്രസാദ് കുമാര്‍, പ്രിയ ജ്യോതികുമാര്‍, എ . കെ .സുരേഷ്, ബി ശരത്കുമാര്‍, അംബിക ദേവരാജന്‍, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ് പന്തളം തെക്കേക്കര എപിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ സുമി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

date