Skip to main content
ശുദ്ധജല കുടിവെള്ള ടാങ്കിന്റെ വിതരണോദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ആര്‍ മോഹനന്‍ നായര്‍ നിര്‍വഹിക്കുന്നു

കുടിവെള്ള ടാങ്ക് വിതരണം

 
വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പട്ടികജാതി കുടുംബങ്ങള്‍ക്കായി കുടിവെള്ള ടാങ്ക് വിതരണം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ്  ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടേകാല്‍ ലക്ഷം രൂപ വിനിയോഗിച്ചാണ് 51 കുടുംബങ്ങള്‍ക്ക് 500 ലിറ്റര്‍ ടാങ്ക് വിതരണം ചെയ്തത്. സെക്രട്ടറി പി ജെ രാജേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി  ബി സുനിത എന്നിവര്‍ പങ്കെടുത്തു.

 

date