Skip to main content

റോഷ്‌നി പദ്ധതി: സാമൂഹിക ഓഡിറ്റിങ് തുടങ്ങി

 

 

കാക്കനാട്: ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ മലയാളം പഠിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച റോഷ്‌നി പദ്ധതിയുടെ സാമൂഹിക ഓഡിറ്റിങ് തുടങ്ങി.  ഇതുവരെയുള്ള പുരോഗതി വിലയിരുത്തി പദ്ധതിയുടെ മികവ് വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.   അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍,  എസ്.എം.സി.പ്രതിനിധികള്‍, പ്രാദേശിക ജനപ്രതിനിധികള്‍, അക്കാദമിക വിദഗ്ധര്‍, വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് അക്കാദമിക ഗുണമേന്മ വിലയിരുത്തുക.

 

ജി.എച്ച്.എസ്.ബിനാനിപുരം, ജി.എല്‍.പി.എസ്. ഉളിയന്നൂര്‍ എന്നിവിടങ്ങളില്‍ ഓഡിറ്റിങ് പൂര്‍ത്തിയായി.  വിദ്യാര്‍ത്ഥികള്‍ക്ക് സങ്കോചം തോന്നാത്തവിധം അനൗപചാരികമായാണ് പ്രതിനിധികള്‍ ഓഡിറ്റിങ് നടത്തുക. കുട്ടികള്‍ അനായാസമായി മലയാളം ഭാഷ കൈകാര്യം ചെയ്യുന്നതായി ഉദ്യോഗസ്ഥര്‍ വിലയിരുത്തി.   ബിനാനിപുരം ഗവ.ഹൈസ്‌കൂളില്‍ നടന്ന ഓഡിറ്റിങ്ങില്‍ കഥാകൃത്ത് സേതു പങ്കെടുത്തു.  റോഷ്‌നി പദ്ധതി ലക്ഷ്യം കണ്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ഇന്ന് (ഒക്‌ടോബര്‍ 30) ജി.എല്‍.പി.എസ്. പൊന്നുരുന്നി, ഒക്‌ടോബര്‍ 31ന് ജി.എല്‍.പി.എസ്. വെണ്ണല, ജി.എച്ച്.എസ്.നെല്ലിക്കുഴി, നവംബര്‍ ഒന്നിന് ജി.യു.പി.എസ്. അല്ലപ്ര, ജി.എല്‍.പി.എസ്. പുല്ലുവഴി, രണ്ടിന് ജി.യു.പി.എസ്. നോര്‍ത്ത് വാഴക്കുളം, യൂണിയന്‍ എല്‍.പി. തൃക്കണാര്‍വട്ടം, മൂന്നിന് ജി.യു.പി.എസ്. കുറ്റിക്കാട്ടുകര, ജി.യു.പി.എസ്. കണ്ടന്തറ, ജി.എല്‍.പി.എസ്.തൃക്കാക്കര, അഞ്ചിന് ലിറ്റില്‍ഫഌര്‍ യു.പി.സ്‌കൂള്‍ കലൂര്‍, എസ്.എന്‍.എച്ച്.എസ്.തൃക്കണാര്‍വട്ടം, ഏഴിന് ജി.യു.പി.എസ്.ഏരൂര്‍, നിര്‍മല എല്‍.പി.സ്‌കൂള്‍ മലമുറി, എട്ടിന് ജി.എച്ച്.എസ്.എളമക്കര, ജി.എല്‍.പി.എസ്.മലയിടംതുരുത്ത്, ഒമ്പതിന് സെന്റ് ജോസഫ്‌സ് യു.പി.സ്‌കൂള്‍ കടവന്ത്ര, ജി.എല്‍.പി.എസ്. പള്ളിലംകര എന്നിവിടങ്ങളില്‍ ഓഡിറ്റിങ് നടത്തും. നവംബര്‍ ഒമ്പതിന് ഓഡിറ്റിങ് അവസാനിക്കും.  

date