എംപ്ലോയ്മെന്റ് രജിസ്ട്രേഷന്പുതുക്കാം
എറണാകുളം പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 01/01/1995 മുതല്‍ 31/12/2024 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന് കാര്‍ഡില്‍ 10/94 മുതല്‍ 09/2024 വരെ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും സീനിയോറിറ്റി നഷ്ടപ്പെട്ട് റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ, അല്ലാതെ നേരിട്ടോ ജോലി ലഭിച്ച് പിരിഞ്ഞതിന് ശേഷം യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും, മെഡിക്കല്‍ ഗ്രൗണ്ട്സിലും, ഉപരി പഠനത്തിനു പോകേണ്ടി വന്നതിനാലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്ത് / രാജിവച്ചവര്‍ക്കും , എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഈ കാലയളവില്‍ ജോലിയ്ക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമാനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും , അവരുടെ അസല്‍ രജിസ്ട്രേഷന് സീനിയോറിറ്റി പുനഃസ്ഥാപിച്ചു നല്കുന്നു.
എന്നാല്‍ ശിക്ഷണ നടപടിയുടെ ഭാഗമായിട്ടോ, ലഭിച്ച ജോലിയില്‍ മനപൂര്‍വ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടാന്‍ അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിന്റെ www.employment.kerala.gov.in എന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന് വഴി നേരിട്ട് പ്രത്യേക പുതുക്കല്‍ നടത്താവുന്നതാണ്. 01/02/2015 മുതല്‍ 30/04/2025 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസം രജിസ്ട്രേഷന് കാര്‍ഡും എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഈ ഓഫീസില്‍ നേരിട്ടോ / ദൂതന് മുഖേനയോ അപേക്ഷ സമര്‍പ്പിച്ചാലും പുതുക്കല്‍ നടത്താവുന്നതാണ്. 2025 ഏപ്രില്‍ 30 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന് ഡിവിഷണല്‍ എംപ്ലോയിമെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു.
- Log in to post comments