Post Category
എസ്.പി.സി വനിതാ ദിനാചരണം ശനിയാഴ്ച
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് കണ്ണൂര്‍ സിറ്റി വനിതാ ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് വിവിധ പരിപാടികള്‍ നടത്തും. പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം എട്ടിന് രാവിലെ 9.30 മണിക്ക് കണ്ണൂര്‍ ജില്ലാ പോലീസ് ട്രെയിനിംഗ് സെന്ററില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി നിധിന് രാജ് നിര്‍വഹിക്കും. സുരക്ഷിത ബാല്യം നമുക്കൊന്നിക്കാം എന്ന ക്യാമ്പയിന്റെ ഭാഗമായി എസ്.പി.സി കേഡറ്റുകള്‍ക്ക് പോസ്റ്റര്‍ രചന, പ്രബന്ധ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. ജില്ലയിലെ എസ്.പി.സി യൂനിറ്റുകളില്‍ സംവാദ സദസ്സ്, റാലികള്‍, സ്വയം സുരക്ഷാ പരിശീലനം എന്നിവയും സംഘടിപ്പിക്കും. എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍ അഡി.എസ്.പി കെ.വി.വേണുഗോപാലന്‍ സമ്മാന വിതരണം നിര്‍വ്വഹിക്കും.
date
- Log in to post comments