Skip to main content

ക്ഷീരവികസന വകുപ്പ്: ഫോക്കസ് ബ്ലോക്ക് സംസ്ഥാന തല ഉദ്ഘാടനം, അവാര്‍ഡ് വിതരണം മാർച്ച് 14 ന്

 

 

ക്ഷീരവികസന വകുപ്പിന്റെ ഫോക്കസ് ബ്ലോക്കിന്റെ സംസ്ഥാന തല ഉദ്ഘാടനവും ക്ഷീരവികസന വകുപ്പിന്റേയും ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റേയും വിവിധ അവാര്‍ഡുകളുടെ വിതരണവും മാര്‍ച്ച് 14 ന് തൊടുപുഴ റിവര്‍ വ്യൂ ഹാളില്‍ നടത്തും. ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വ്വഹിക്കും. . ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. 

 

ക്ഷീരവികസന വകുപ്പിന്റെ മികച്ച ക്ഷീരകര്‍ഷകര്‍ക്കുളള സംസ്ഥാന തല ക്ഷീരസഹകാരി അവാര്‍ഡ്, മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖലാ തല ക്ഷീരസഹകാരി അവാര്‍ഡുകള്‍, ജില്ലാ തല ക്ഷീരസഹകാരി അവാര്‍ഡുകള്‍, മികച്ച ക്ഷീരസഹകരണ സംഘത്തിനുളള ഡോ. വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡുകൾ, സംഘം ജീവനക്കാര്‍ക്കുളള അവാര്‍ഡുകൾ എന്നിവ അവിടെ വിതരണം ചെയ്യും. . ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ മികച്ച ക്ഷീകര്‍ഷകനുളള അവാര്‍ഡും ക്ഷീരസാന്ത്വനം അവാര്‍ഡുകളും വിതരണം ചെയ്യും.

 

അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി., എം.എല്‍.എ മാരായ പി. ജെ. ജോസഫ്, എം.എം.മണി, വാഴൂര്‍ സോമന്‍, അഡ്വ. എ. രാജ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചന്‍ നീര്‍ണാക്കുന്നേല്‍, കെസിഎംഎംഎഫ് ചെയര്‍മാന്‍ കെ. എസ്. മണി, തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ സബീന ബിഞ്ചു, കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ബീന ടോമി, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി. പി. ഉണ്ണികൃഷ്ണന്‍, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ക്ഷീരസഹകരണ സംഘം പ്രസിഡണ്ടുമാർ, ജീവനക്കാര്‍, ക്ഷീരകര്‍ഷകര്‍, സഹകാരികള്‍ വിവിധ സ്ഥാപന മേധാവികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

 

date