Skip to main content

ജോബ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാനകേരളം ക്യാംപയിനിന്റെ ഭാഗമായി അവണൂര്‍ ഗ്രാമപഞ്ചായത്തില്‍ ജോബ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ഹരിദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍ എ.കെ കുഞ്ഞുമുഹമ്മദ് വിജ്ഞാനകേരളം പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി കെ. രാജി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. എസ്. ഷിനി, വാര്‍ഡ് മെമ്പര്‍മാര്‍, സിഡിഎസ് അംഗങ്ങള്‍, കമ്മ്യൂണിറ്റി അംബാസിഡര്‍ പി.സി വിനീത, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date