Skip to main content

പി.എസ്.സി. വണ്‍ ടൈം വെരിഫിക്കേഷന്‍

തൃശ്ശൂര്‍ ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 503/ 2023) തസ്തികയുടെ 2025 ഫെബ്രുവരി 27 ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയിലെ വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രമാണ പരിശോധന കേരള പ്ലബ്ലിക് സര്‍വീസ് കമ്മീഷന്റെ തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ മാര്‍ച്ച് 14 മുതല്‍ 22 വരെ നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, നോണ്‍ ക്രീമിലെയര്‍, ഇ.ഡബ്ല്യു.എസ്, സര്‍വ്വീസ്, വിദ്യാഭ്യാസം (മാര്‍ക്ക് ലിസ്റ്റുകള്‍ ഉള്‍പ്പെടെ) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സ്‌കാന്‍ ചെയ്ത് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് അപ്ലോഡ് ചെയ്യണം. ഇവയുടെ അസ്സല്‍ രേഖകള്‍ സഹിതം പ്രൊഫൈല്‍ മെസേജില്‍  നിര്‍ദ്ദേശിച്ചിരിക്കുന്ന തിയതിയിലും സമയത്തും പി.എസ്.സിയുടെ തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ ഹാജരാകണം.

date