Skip to main content

കുടിവെള്ള വിതരണം; ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ ഏര്‍പ്പെടുത്തുന്ന ടാങ്കര്‍ ലോറികളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നതിനും പ്രസ്തുത ജിപിഎസ് ജില്ലാ ഓഫീസ്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനുമായി ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ സിവില്‍ സ്റ്റേഷനിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ മാര്‍ച്ച് 20 ന് ഉച്ചക്ക് രണ്ടിനകം ലഭ്യമാകണം. വൈകുന്നേരം മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍- 04994 255782, 255803.

date