Skip to main content

ലോക ഗ്ലോക്കോമ വാരാചരണം

ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഗ്ലോക്കോമ-തിമിര നിർണയ ക്യാമ്പും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു നിർവഹിച്ചു.
മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എകെ സുബൈർ വിശിഷ്ടാതിഥിയായി. ജില്ലാ പ്രോഗ്രാം മാനേജർ  ഡോ.ടി എൻ. അനൂപ് വാരാചരണ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ സൗദാമിനി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ താജുന്നീസ, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ പോഴത്ത്, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.പി സാദിക്ക് അലി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ടി.കെ ഹാഫിസ്, ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ ബിന്ദു ത്രേസ്യ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് ഇ.പി ബിനു എന്നിവർ സംസാരിച്ചു. തിരൂർ ജില്ലാ ആശുപത്രിയിലെ മൊബൈൽ ഓഫ്താൽമിക് സർജൻ ഡോ.അബ്ദുൽ മാലിക് ഗ്ലോക്കോമ, തിമിരം എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി. വിവിധ ഗവ. ആശുപത്രികളിൽ നിന്നുള്ള ഒപ്‌റ്റോമെട്രിസ്റ്റുമാരായ അനൂജ, സെൽവ, ഫിൽദ, അഞ്ജലി, ഭഗീഷ്മ, രേഷ്മ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

date