Skip to main content

അറിയിപ്പുകള്‍

ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനം

കോഴിക്കോട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. ഏഴാം ക്ലാസ് പാസ്സായ  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.   www.polyadmission.org/ths എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി  അപേക്ഷിക്കാം.   സ്‌ക്കൂളില്‍ വന്ന് ഹെല്‍പ് ഡെസ്‌ക് വഴിയും അപേക്ഷിക്കാം. 

യോഗ്യത ഏഴാം ക്ലാസ് പാസ്. പ്രായം 2025 ജൂണ്‍ ഒന്നിന് 16 പൂര്‍ത്തിയാകരുത്. പഠന മാധ്യമം ഇംഗ്ലീഷ് (മലയാളം മീഡിയകാര്‍ക്കും അപേക്ഷിക്കാം). 
അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ എട്ട്. 
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഏപ്രില്‍ 10 ന് നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കാം. ഫോണ്‍:   9496439145, 9495455434, 9400006490.

ട്രസ്റ്റി നിയമനം

കൊയിലാണ്ടി താലൂക്ക് ശ്രീ പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ രണ്ടിന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.   അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ (www.malabardevaswom.keralagov.in)  വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495- 2374547. 

ട്രസ്റ്റി നിയമനം

കൊയിലാണ്ടി താലൂക്ക് ശ്രീ നൊച്ചാട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ മൂന്നിന്  വൈകീട്ട് അഞ്ചിനകം  മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.   അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ (www.malabardevaswom.keralagov.in)  വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2374547.

date