Skip to main content

ചാച്ചിക്കോ' പദ്ധതിക്ക് തുടക്കമായി

*കുന്നത്തുനാട് മണ്ഡലത്തിലെ മുഴുവൻ അംഗനവാടി കുഞ്ഞുങ്ങൾക്കും മെത്തകൾ 

 

കുന്നത്തുനാട് മണ്ഡലത്തിലെ മുഴുവൻ അംഗനവാടി കുഞ്ഞുങ്ങൾക്കും വാത്സല്യ തണലേകി അഡ്വ. പി.വി ശ്രീനിജിൻ എം.എൽ.എയുടെ പദ്ധതിക്കു തുടക്കം.

 

 കുഞ്ഞുങ്ങൾക്കു വേണ്ട മെത്തകൾ വിതരണം ചെയ്യുന്ന "ചാച്ചിക്കോ" പദ്ധതി വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ പോൾ പി മാണി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.

 

പഞ്ചായത്ത് പ്രസിഡൻ്റ് സോണിയ മുരുകേശൻ്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ കെ അശോക് കുമാർ,തിരുവാണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ വിശ്വനാഥൻ,വടവുകോട് ബ്ലോക്ക് ആരോഗ്യ -ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി ആർ വിശ്വപ്പൻ, വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി എസ് ബാബു, വിഷ്ണു വിജയൻ, സി ജി നിഷാദ്,അജിത ഉണ്ണികൃഷ്ണൻ, ശ്രീരേഖ അജിത്ത്, ഉഷ വേണുഗോപാൽ, സി.ഡി.പി.ഒ രേണുക എ പി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജുലിഷ്യൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു. 

 

വടവുകോട് ഐ.സി.ഡി.എസിന് കീഴിൽ ആറ് ഗ്രാമപഞ്ചായത്തുകളിലെ 155 അംഗണവാടികളിലേക്കും വാഴക്കുളം ഐ.സി.ഡി.എസിന് കീഴിൽ രണ്ട് ഗ്രാമ പഞ്ചായത്തുകളിലായി 74 അംഗണവാടികളിലേക്കുമാണ് മെത്തകൾ വിതരണം ചെയ്യുന്നത്. സർക്കാർ ഏജൻസിയായ കയർ ഫെഡ് പ്രത്യേകം തയ്യാറാക്കിയ മെത്തകളാണ് നൽകുന്നത്. എം.എൽ.എയുടെ പ്രത്യേക ഫണ്ടിൽ നിന്നാണ് തുക ചെലവഴിക്കുന്നത്.

 

വാഴക്കുളം ഐ.സി.ഡി.എസിലേക്ക് വേണ്ട മെത്തകളുടെ വിതരണോദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അൻവർ അലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് അജി ഹക്കീം, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗോപാൽ ഡിയോ, ബ്ലോക്ക് അംഗങ്ങളായ ആബിദ ശരീഫ്, ഷീജ പുളിക്കൻ, ഗ്രാമ പഞ്ചായത്ത് അംഗം ഫസീല ഷംനാദ്, സിഡിപിഒ റഷീദ വി .എ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രതിഭ മത്തായി എന്നിവർ പങ്കെടുത്തു.

date