ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
കണ്ണൂർ ഗവ.വനിത ഐ.ടി.ഐ യിൽ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ് ട്രേഡിൽ ഓപ്പൺ പ്രയോറിറ്റി ആൻഡ് പട്ടികജാതി നോൺ പ്രയോറിറ്റി വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നു. എഞ്ചിനീയറിംഗ് ഡിഗ്രി/ടെക്‌നോളജി ഇൻ കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഐസിടിഇ, പിജി ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐ.ടി, ബാച്ചിലർ ഇൻ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐടി, എൻഐഇഎൽടി എ ലെവൽ ഫ്രം എഐസിടിഇ/യുജിസി, മൂന്ന് വൽസര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഐസിടിഇ, ട്രേഡിൽ എൻ.ടി.സി/എൻ.എ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 19 ന് രാവിലെ 10.30 ന് തോട്ടട ഗവ. വനിത ഐ.ടി.ഐയിൽ നേരിട്ട് എത്തണം. ഫോൺ: 0497 2835987
- Log in to post comments