'ദേശീയ സാമ്പിൾ സർവെയുടെ 75 വർഷങ്ങൾ': ആഘോഷങ്ങൾക്ക് തുടക്കം
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ കേരള നോർത്ത് റീജ്യണൽ ഓഫീസ് ദേശീയ സാമ്പിൾ സർവെയുടെ 75 വർഷങ്ങൾ എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. പെരുവയൽ ഗ്രാമപഞ്ചായത്ത് സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹാളിൽ നടന്ന 'നാഷണൽ സാമ്പിൾ സർവ്വേ: ചരിത്രവും പ്രാധാന്യവും സർവ്വേ പ്രയോജനങ്ങളും' ക്യാമ്പയിനിൽ ആശാ പ്രവർത്തകർ ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു. ക്യാമ്പയിനിന്റെ ഭാഗമായി വിവിധ അങ്കണവാടികളിലും മറ്റ് പൊതുസ്ഥലങ്ങളിലും വിവിധയിനം തൈകൾ നട്ടു. സാമ്പിൾ സർവെയെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തു. ആഘോഷപരിപാടികൾ ഒക്ടോബർ വരെ നീണ്ടുനിൽക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, എൻ.എസ്.ഒ ഡയറക്ടറും റീജ്യണൽ മേധാവിയുമായ എഫ്. മുഹമ്മദ് യാസിർ, ഡി.ഇ.എസ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ്, എൻ.എസ്.ഒ അസിസ്റ്റന്റ് ഡയറക്ടർ പി.കെ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
- Log in to post comments