Post Category
എൻ.എഫ്.ടി.ഡബ്ല്യു സ്കോളർഷിപ്പ് വിതരണം
2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന അധ്യാപകരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് തുക ഇനിയും കൈപ്പറ്റാത്തവർ മാർച്ച് 20നകം കൈപ്പറ്റണം. ആധാർ, എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നുമാണ് തുക കൈപ്പറ്റേണ്ടത്. അല്ലാത്ത പക്ഷം ഇനിയൊരു അറിയിപ്പില്ലാതെ തുക തിരിച്ചടയ്ക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
date
- Log in to post comments