അറിയിപ്പുകൾ
വാര്‍ഡ് അസിസ്റ്റന്റ് കൂടിക്കാഴ്ച്ച 18 ന്
കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഐഎംസിഎച്ചില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴില്‍ ശുചീകരണ ജോലികള്‍ക്കായി 675 രൂപ ദിവസ വേതന വ്യവസ്ഥയില്‍ 89 ദിവസത്തേക്ക് വാര്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച മാര്‍ച്ച് 18 ന് രാവിലെ 11 മുതല്‍ 12 വരെ ഓഫീസില്‍. 58 വയസ്സില്‍ താഴെയുള്ളവര്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം കൂടിക്കാഴ്ചക്ക് എത്തണം.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐടിഐയില്‍ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി ഒരു വര്‍ഷ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ് എല്‍സി, പ്ലസ്സ് ടു, ഡിഗ്രി, യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 28.
ഫോണ്‍: 8281723705.
കമ്പ്യൂട്ടറുകളും ലാബ് ഉപകരണങ്ങളും വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്എസ്കെയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററിലെ ജിഎസ്ടി അസിസ്റ്റന്റ് കോഴ്‌സിന് വേണ്ടി കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനും (ദര്‍ഘാസ് നമ്പര്‍ : T/SDC/02/2024-25/GHSS PERINGOLAM)
ഇലക്ട്രീഷ്യന്‍ - ഡോമെസ്റ്റിക് സൊല്യൂഷന്‍സ് കോഴ്‌സിന് ലാബ് ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും (ദര്‍ഘാസ് നമ്പര്‍ : T/SDC/01/2024-25/GHSS PERINGOLAM) വാങ്ങുന്നതിനും അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു.
ദര്‍ഘാസ് ലഭിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 21 ഉച്ച 12 മണി. അന്നേ ദിവസം 2 മണിക്ക് ദര്‍ഘാസുകള്‍ തുറക്കും. ഫോണ്‍: 9496138073, 9526180778.
- Log in to post comments