Skip to main content

10 ഗ്രാമ പഞ്ചായത്തുകള്‍ക്ക് 2024ലെ ടിബി മുക്ത പഞ്ചായത്ത് അവാര്‍ഡ്

കാസര്‍കോട് ജില്ലയിലെ 10 പഞ്ചായത്തുകള്‍ 2024ലെ ടിബി മുക്ത പഞ്ചായത്ത് അവാര്‍ഡ് നേടി. നാല് വെള്ളി, ആറ് വെങ്കല മെഡലുകളാണ് ജില്ലയിലെ പഞ്ചായത്തുകള്‍ക്ക് ലഭിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ മടിക്കൈ പഞ്ചായത്തിന് വെങ്കല മെഡല്‍ നേടി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ബേഡകം, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ വെങ്കലവും ബെള്ളൂര്‍ പഞ്ചായത്ത് വെള്ളിമെഡലും നേടി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, വലിയപറമ്പ പഞ്ചായത്തുകള്‍ വെള്ളി മെഡലുകള്‍ നേടി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ബളാല്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകള്‍ വെങ്കല മെഡല്‍ നേടി. ഫെബ്രുവരി 24ന് ജില്ലാ കളക്ടര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

date