Skip to main content

സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

        തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ ശംബള സ്കെയിലിൽ ജോലി ചെയ്യുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യതബിഎസ്‌സി/ബി.എ/ബി.കോമിനോടൊപ്പം കമ്പ്യൂട്ടർ സയൻസ്/ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമയും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം (വെബ് ബേസ്ഡ് ആപ്ലിക്കേഷൻ ഡെവലപ്മെന്റിൽ പ്രവൃത്തി പരിചയം അഭികാമ്യം). താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പുമേധാവിയുടെ കാര്യാലയത്തിൽ നിന്നുള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഓഫീസ് മേലധികാരികൾ മുഖേന മാർച്ച് 18 നു മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (7-ാം നില), തമ്പാനൂർ, തിരുവനന്തപുരം -1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.cee-kerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി.എൻ.എക്സ് 1157/2025

date