Skip to main content

അടൂര്‍ കെ.എസ്.ആര്‍.ടി.സി.  ബസ് ഷെല്‍ട്ടര്‍ നിര്‍മാണം : ഒരുകോടി  രൂപയുടെ ഭരണാനുമതി

അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഡെപ്യൂട്ടി സ്പീക്കറുടെ 2024-25 ലെ സാമാജിക വികസന ഫണ്ടില്‍ നിന്നാണ് ഭരണാനുമതി ലഭിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല. അടൂര്‍ കെ.എസ്.ആര്‍.ടി.സി  യാര്‍ഡ് നിര്‍മ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ആരംഭിച്ചതായും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു

date