Skip to main content

പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം

പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍-ധന്‍ യോജന, നാഷനല്‍ പെന്‍ഷന്‍ സ്കീം ഫോര്‍ ട്രേഡേഴ്സ് ആന്‍ഡ് സെല്‍ഫ് എംപ്ലോയിഡ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ അവസരം.  18നും 40 നും ഇടയില്‍ പ്രായമുള്ള മാസവരുമാനം 15,000 രൂപയില്‍ താഴെയുള്ളവര്‍ക്ക് അംഗമാവാം. 3000 രൂപയില്‍ കുറയാത്ത തുക പെന്‍ഷന്‍ ലഭിക്കും. പ്രതിമാസ വിഹിതം 60 വയസ് വരെ അടയ്ക്കണം. ഗുണഭോക്താവ്  മരണപ്പെട്ടാല്‍  പങ്കാളിക്ക് പെന്‍ഷന്‍ തുകയുടെ 50 ശതമാനം കുടുംബപെന്‍ഷനായി ലഭിക്കും. ഇ.എസ്.ഐ, ഇ.പി.എഫ് ദേശീയ പെന്‍ഷന്‍ പദ്ധതി എന്നിവയില്‍ അംഗങ്ങളായവര്‍ക്ക്  പദ്ധതിയില്‍ ചേരാനാകില്ല.  ആധാര്‍ നമ്പരും സേവിംഗ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. ഫോണ്‍ :  0468  2222 234, 8547 655 259.

date