Post Category
കുടുംബശ്രീ സാഹിത്യ ശില്പശാലയ്ക്ക് തുടക്കം
സ്ത്രീകളിലെ എഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് 'വിത' സംഘടിപ്പിച്ചു. 30നും 60 നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കായി കുളനട പ്രീമിയം കഫേ ഹാളില്‍ സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ സാഹിത്യ ക്യാമ്പ് 21 വരെ നടക്കും. സര്‍ഗശേഷി വളര്‍ത്തുന്നതിനും സാഹിത്യ മേഖലയില്‍ നൂതന ആശയങ്ങളും അറിവും നല്‍കാനാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. രചനകളുടെ വായനയും വിലയിരുത്തലും, സാഹിത്യം എന്ത് എങ്ങനെ എന്തിന്, പെണ്ണ് എഴുതുമ്പോള്‍, കഥ ഇന്നലെ ഇന്ന്, വര്‍ത്തമാനകാല സാഹിത്യം, സാഹിത്യം ജീവിതം, കാവ്യവിചാരം, മലയാള നോവലുകള്‍ ഇന്ന് എന്നീ വിഭാഗങ്ങളിലായി ക്ലാസുകള്‍ നടക്കും.
date
- Log in to post comments