Post Category
ആയുര്‍വേദ തെറാപിസ്റ്റ്: കൂടിക്കാഴ്ച നാളെ
കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപിസ്റ്റ് (ഫീമെയില്‍) തസ്തികയില്‍ നിയമിക്കുന്നതിന് നാളെ (മാര്‍ച്ച് 27) പകല്‍ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത - ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനില്‍ നിന്നും ലഭിക്കുന്ന ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18 നും 45 നും മദ്ധ്യേ. വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ആധാര്‍കാര്‍ഡും സഹിതം കോഴിക്കോട് വെസ്റ്റ്ഹില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2382314 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments