ധര്‍മ്മടത്ത് സേവനങ്ങള്‍ വിരല്‍ തുമ്പില്‍ : വില്ലേജ് ഓഫീസുകള്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിതരണം ചെയ്തു
ധര്‍മ്മടം നിയോജക മണ്ഡലത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലേക്കുമുള്ള ഇലക്ട്രോണിക്‌സ് - ഫര്‍ണിച്ചറുകളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ അരുണ്‍. കെ. വിജയന്‍ നിര്‍വഹിച്ചു. വില്ലേജ് ഓഫീസുകളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടെ ഓരോ പൗരനും സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നും കെ - സ്മാര്‍ട്ട് പദ്ധതിയിലൂടെ ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു. സ്വിസ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, കെ സി സി ബില്‍ഡ്‌കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ സി എസ് ആര്‍ ഫണ്ടില്‍ നിന്നും 24,95,000 രൂപ ചെലവിട്ടാണ് ഉപകരണങ്ങള്‍ നല്‍കിയത്. വില്ലേജ് ഓഫീസുകള്‍ക്ക് ആവശ്യമായ ലാപ്‌ടോപ്പ്, 600 കസേരകള്‍, വാട്ടര്‍ പ്യൂരിഫയര്‍, ഓഫീസ് ടേബിള്‍, കമ്പ്യൂട്ടര്‍ ടേബിള്‍, പ്രിന്റര്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമാണ് വിതരണം ചെയ്തത്. പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി അധ്യക്ഷനായി. വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ചന്ദ്രന്‍, മുഴപ്പിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വിജേഷ്, അഞ്ചരക്കണ്ടി വൈസ് പ്രസിഡന്റ് ടി.പ്രസന്ന, ഫിനാന്‍സ് ഓഫീസര്‍ എം. ശിവപ്രകാശന്‍, ജനപ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments