Skip to main content

മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ ചെറുകോട്ടുകോണം ജംഗ്ഷനില്‍ സ്ഥാപിച്ച മിനി മാസ്റ്റിന്റെ ഉദ്ഘാടനം ഡി.കെ. മുരളി എംഎല്‍എ  നിര്‍വഹിച്ചു. എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുമാണ് തുക കണ്ടെത്തിയത്.

ചടങ്ങില്‍ വാമനപുരം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വൈ.വി. ശോഭകുമാര്‍ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുണ സി. ബാലന്‍, കെ. ബാബുരാജ്, ഭാസ്‌കരന്‍ നായര്‍, സജീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date