Skip to main content

മുഖം മിനുക്കി പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളം

പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൻ്റെ നവീകരണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.  കൃഷി മന്ത്രി പി പ്രസാദാണ് ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ക്ഷേത്ര കുളത്തിലെ മാലിന്യം പൂർണ്ണമായും  നീക്കം ചെയ്ത് ആഴം കൂട്ടിയിട്ടുണ്ട്.
കൽക്കെട്ടിന് സംരക്ഷണ ഭിത്തി നൽകി കൽക്കെട്ടിന്റെ ഉൾവശത്തായി കൈവരിയോടുകൂടിയ നടപ്പാതയുടെയും കടവിന്റെയും നിർമ്മാണവും പൂർത്തിയാക്കി. കൂടാതെ കുളത്തിനുചുറ്റും വൈദ്യുതിവിളക്കുകൾ നൽകി ഭംഗിയാക്കിയിട്ടുണ്ട്.  നിലവിലുള്ള സംരക്ഷണ ഭിത്തിയുടെ നവീകരണവും ഈ പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുണ്ട്. കുളത്തിന് മധ്യത്തിലായി ശ്രീകൃഷ്‌ണ ശിലവയ്ക്കുന്നതിനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രകുളത്തിൻ്റെ നവീകരണ പ്രവർത്തികൾക്കായി സ്റ്റേറ്റ് അനുവൽ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയാണ് അനുവദിച്ചത്. വർഷങ്ങളായി കാടുകയറി ശോചനീയ അവസ്ഥയിലായിരുന്നു കുളം. ഇത് നവീകരിക്കുന്നതിലൂടെ പ്രദേശത്തെ ആളുകൾക്ക് കുളിക്കുവാനും ക്ഷേത്രത്തിലെ ദൈനംദിന ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും.

date