ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന് 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ' ജില്ലാ തല ഉദ്ഘാടനം നടന്നു
ഉന്നത വിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വീസ് സ്കീം നേതൃത്വം നല്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന് 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരൂര്‍ എസ് എസ് എം പോളിടെക്നിക് കോളേജില്‍ തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കര നിര്‍വഹിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന - ജില്ലാ - പഞ്ചായത്ത് ഭരണകൂടങ്ങളും വിദ്യാര്‍ത്ഥികളടക്കമുള്ള പൊതു സമൂഹവും ഒത്തൊരുമിക്കുന്നുണ്ടെന്നും, ലഹരി തുടച്ചു നീക്കും വരെ ഈ കൂട്ടായ പ്രവര്‍ത്തനം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ.പി ഐ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡി വൈ എസ് പി മൂസ വള്ളിക്കാടന് മുഖ്യാതിഥിയായി. ചടങ്ങില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ (എക്സൈസ് ) സാദിഖ് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അറന്നൂറില്പരം വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീര്‍ത്തു. തുടര്‍ന്ന് ദീപശിഖ പ്രയാണവും വാഹനങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണ സ്റ്റിക്കര്‍ പതിക്കലും നടന്നു. എന്‍ എസ് എസ് വോളണ്ടിയേഴ്സ് കലാ-കായിക പരിപാടികള്‍ അവതരിപ്പിച്ചു. പങ്കെടുത്ത കലാലയങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. എന്‍ എസ് എസ് സ്റ്റേറ്റ് ഓഫീസര്‍ ഡോ.ആര്.എന്‍ അന്‍സര്‍, ഡോ.അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, ഡോ. സുനീഷ്, സതീശന്, രാജ്മോഹന്‍, ഡോ.ബാബുരാജന്, പി. കെ സിനു,സില്യത്ത്, അശ്മിത, അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments