Skip to main content
കട്ടില്‍ വിതരണ ഉദ്ഘാടനം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിക്കുന്നു

കട്ടില്‍ വിതരണം ചെയ്തു

പെരിങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിര്‍വഹിച്ചു.  67 കട്ടിലുകളാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷയായി. അംഗങ്ങളായ റിക്കു മോനി വര്‍ഗീസ്, ടി വി വിഷ്ണു നമ്പൂതിരി, ജയ എബ്രഹാം, എം സി ഷൈജു , അശ്വതി രാമചന്ദ്രന്‍, സനല്‍കുമാരി, സുഭദ്ര രാജന്‍, ശാന്തമ്മ നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

date