Skip to main content
പുത്തന്‍കാവിലെ താത്കാലികബണ്ടിന്റെ നിര്‍മാണം ജില്ലാ കളക്ടര്‍ പരിശോധിക്കുന്നു

താത്കാലിക ബണ്ട് നിര്‍മാണം: ഡിസംബര്‍ 15-നകം പൂര്‍ത്തിയാക്കും

 

 

കൊച്ചി: കോണോത്തുപുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ പുത്തന്‍കാവില്‍ താത്കാലിക ബണ്ടിന്റെ നിര്‍മാണം തുടങ്ങി. ഡിസംബര്‍ 15-നകം ബണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ജലസേചനവകുപ്പിന് നിര്‍ദേശം നല്കി.  

കഴിഞ്ഞ വര്‍ഷം ബണ്ട് നിര്‍മാണം വൈകിയതിനാല്‍ കോണോത്തുപുഴയുടെ തീരത്തുള്ള ആമ്പല്ലൂര്‍, മുളന്തുരുത്തി, ചോറ്റാനിക്കര, ഉദയംപേരൂര്‍ പഞ്ചായത്തുകളിലും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസ്സുകളിലും ഉപ്പുവെള്ളം കലര്‍ന്നിരുന്നു. ഈ പ്രദേശങ്ങളിലെ കൃഷിനാശത്തിനും ഇത് വഴി തെളിച്ചു. അതിനാല്‍ ഈ വര്‍ഷം യഥാസമയം പുഴയ്ക്കു കുറുകെ ബണ്ട് നിര്‍മിക്കണമെന്ന് നവംബര്‍ 27-ന് പഞ്ചായത്തധികൃതരുടെയും ജലസേചനവകുപ്പിന്റെയും ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു.  കളക്ടറുടെ നിര്‍ദേശപ്രകാരം നവംബര്‍ 28-നു തന്നെ നിര്‍മാണം ആരംഭിച്ചു. 

date