എറണാകുളം അറിയിപ്പുകള്‍1
വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ വിദഗ്ദ്ധ പരിശീലനത്തിന് തുടക്കമായി
കൊച്ചി: വ്യവസായ വാണിജ്യ വകുപ്പിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ക്കുള്ള ഒന്നര മാസത്തെ വിദഗ്ദ്ധ പരിശീലനപരിപാടിക്ക് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റില്‍ (കീഡില്‍) തുടക്കമായി. സംസ്ഥാനത്തെ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ പദ്ധതി നിര്‍വഹണം നടത്തുന്ന 30 പേരെയാണ് തെരഞ്ഞടു ത്ത് പരിശീലനം നല്‍കുന്നത്. \ാല് ഘട്ടങ്ങളായി നടത്തുന്ന പരിശീലനത്തിന്റെ ആദ്യഘട്ടമായ നാല് ആഴ്ച ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും രണ്ടാം ഘട്ടമായ നാല് ആഴ്ച ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൈക്രോ, സ്മാള്‍, മീഡിയം എന്റര്‍െ്രെപസസിലും മൂന്നാം ഘട്ടമായ നാല് ആഴ്ച ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ പദ്ധതി രൂപീകരണത്തിലും നാലാം ഘട്ടമായ 6 ആഴ്ച കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിലും (കീഡ്) ആയിട്ടാണ് നടത്തുന്നത്. അന്തിമഘട്ട പരിശീലനപരിപാടിയുടെ ഉദ്ഘാടനം മുന്‍ വ്യവസായ മന്ത്രിയും കളമശ്ശേരി നിയമസഭാംഗവുമായ വി.കെ.ഇബ്രഹിം കുഞ്ഞ് നിര്‍വ്വഹിച്ചു.
നിവ്വഹണ ഉദ്യാഗസ്ഥര്‍ എന്ന പദവിയില്‍ വ്യവസായ വികസന ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് തന്നെ സ്വന്തം പ്രയത്‌നത്തിലൂടെ വ്യവസായ വികസന പ്രവര്‍ത്തനത്തില്‍ വലിയ സംഭാവനകള്‍ നല്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും ബുദ്ധിശക്തിയും അര്‍പ്പണമനോഭാവവും ക്രിയാത്മകമായി വിനിയോഗിക്കുകയാണെങ്കില്‍ നാട്ടില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മലിനീകരണത്തോത് കുറവുള്ളതും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതവുമായ സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് അനന്ത സാധ്യതകള്‍ കേരളത്തില്‍ ഉണ്ട്. \വസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള സംരംഭങ്ങളെ വ്യവസായ വികസന ഓഫീസര്‍മാര്‍ കേരളത്തില്‍ പ്രോത്സാഹിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു . കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.സലാഹുദീന്‍, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ .ബിജു.പി.എബ്രഹാം, കോഓര്‍ഡിനേറ്റര്‍ പി.വി.ദൃശ്യ എന്നിവര്‍ പ്രസംഗിച്ചു .പരിശീലന പരിപാടി ഡിസംബര്‍ 14 ന് സമാപിക്കും.
വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ അധീനതയിലുളള തോപ്പുംപടി ചുളളിക്കലിലുളള ഭൂമിയുടെ സംരക്ഷണത്തിന് സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന്, തോപ്പുംപടി സമീപവാസികളായ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി 0484-2422239 നമ്പരില്‍ എത്രയും വേഗം ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
സ്വാശ്രയ സംഘങ്ങള്‍ക്ക് ധനസഹായം
കൊച്ചി: പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുളള സ്വാശ്രയ സംഘങ്ങള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായം നല്‍കുന്നു. പട്ടികജാതിക്കാര്‍ അംഗങ്ങളായുളള രജിസ്‌ട്രേഷനുളള സ്വാശ്രയ സംഘങ്ങള്‍ക്കാണ് ഇത്തരത്തില്‍ സഹായം അനുവദിക്കുന്നത്. സംരംഭം തുടങ്ങുവാന്‍ ആവശ്യമായ തുകയുടെ 75 ശതമാനം സബ്‌സിഡിയായി നല്‍കും. 25 ശതമാനം തുക ബാങ്ക് വായ്പയായി സ്വരൂപിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2422256.
ലൈബ്രറി ഇന്റേണ്‍ നിയമനം
കൊച്ചി: തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലേക്ക് ലൈബ്രറി ഇന്റേണായി രണ്ടു പേരെ {പതിമാസം 12,000 രൂപ നിരക്കില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബി.എല്‍.ഐ.എസ്. താത്പര്യമുളളവര്‍ നവംബര്‍ എട്ടിന് രാവിലെ 11-ന് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ആവശ്യത്തിലേക്ക് ആവശ്യമുളള ക്ലോത്ത്, ക്യാന്‍വാസ് പോളിസ്റ്റര്‍ സ്ട്രാപ് തുടങ്ങിയ വിവിധയിനം സാധനങ്ങള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ ഒമ്പത് വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
- Log in to post comments