Post Category
അധ്യാപക നിയമനം
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സക്ൂളില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (എച്ച്എസ്എസ്റ്റി ഇംഗ്ലീഷ് ) ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പിഎസ് സി നിയമനത്തിന് നിഷ്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ വിഭാഗക്കാരായ നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുളള അപേക്ഷകര്‍ക്ക് അഭിമുഖത്തില്‍ മുന്‍ഗണന നല്‍കും. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689 672 എന്ന വിലാസത്തിലോ rannitdo@gmail.com എന്ന ഇ-മെയിലിലോ അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 15. ഫോണ്‍ : 04735 227703.
date
- Log in to post comments