കിക്മ എം.ബി.എ പ്രവേശനം
സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2025-27 ബാച്ചിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കോളേജ് കാമ്പസിൽ വച്ച് ഏപ്രിൽ അഞ്ചിനു രാവിലെ 10.00 മുതലാണ് അഭിമുഖം. കേരള സർവകലാശാലയുടെയും, എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്. സി./എസ്.ടി. വിദ്യാർഥികൾക്ക് സർക്കാർ ,യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ്
യോഗ്യത. കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് (KMAT/CMAT/CAT) പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പങ്കെടുക്കാം. വിശദവിവരങ്ങൾ 9496366741 / 8547618290 എന്നീ നമ്പരുകളിലും, www.kicma.ac.in എന്ന വെബ്സൈറ്റിലും ലഭിക്കും.
- Log in to post comments