*ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു*
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 22 മുതല്‍ 28 വരെ കല്‍പ്പറ്റ എസ്കെഎംജെ സ്‌കൂളില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയുടെ പ്രചാരണത്തിനായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി സൗഹൃദ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പരിചയസമ്പന്നരായ വ്യക്തികള്‍/ഏജന്‍സികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷനില്‍ ജിഎസ്ടി, ടിഡിഎസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് ഒരെണ്ണത്തിനുള്ള നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. ക്വട്ടേഷൻ ഏപ്രില്‍ 10 ന് ഉച്ച 2.30 നകം കല്‍പറ്റ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ diowayanad2@gmail.com എന്ന മെയിലിലോ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോൺ -04936 202529, 9895586567.
- Log in to post comments