ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കുന്നു
വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കുക എന്ന ഉദ്ദേശത്തോടെ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഒന്‍പത് ബുധനാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് താമരശ്ശേരി പരപ്പന്‍പൊയില്‍ ഹൈലാന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി കണ്ണൂര്‍ റെയ്ഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജി എച്ച് യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും.
എംഎല്‍എ മാരായ ലിന്റോ ജോസഫ്, ഡോ എം കെ മുനീര്‍, കൊടുവള്ളി, മുക്കം മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ്, ഹോപ്പ് പ്രൊജക്ട് വിദ്യാര്‍ത്ഥികള്‍, ആശാ വര്‍ക്കര്‍മാര്‍, എസ് സി, എസ് ടി മോണിറ്ററിംഗ് കമ്മിറ്റി പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ലഹരിവിരുദ്ധ കൂട്ടായ്മ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാകും.
- Log in to post comments