Skip to main content

തോന്നൂര്‍ക്കര കുടുബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി

തോന്നൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം കെ. രാധാകൃഷ്ണന്‍ എം.പി നിര്‍വ്വഹിച്ചു. പദ്ധതി കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ. രാധാകൃഷ്ണന്‍ എം.പി പറഞ്ഞു. യു.ആര്‍ പ്രദീപ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സിയര്‍ കെ.എന്‍ ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപയാണ് നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. 5801.74 ചതുരശ്ര അടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തില്‍ രണ്ട് കണ്‍സള്‍ട്ടിംഗ് റൂമുകള്‍, ഫാര്‍മസി, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഇമ്മ്യൂണൈസേഷന്‍ റൂം, പാലിയേറ്റീവ് റൂം, പൊതുജന ആരോഗ്യ മുറി തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

ചടങ്ങില്‍ ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ, വൈസ് പ്രസിഡന്റ് എച്ച്. ഷെലീല്‍, ജില്ലാ പഞ്ചായത്ത് അംഗം കെ.ആര്‍ മായ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജിത ബിനീഷ്, ചേലക്കര ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ജാനകി ടീച്ചര്‍, കെ.കെ ശ്രീവിദ്യ, എല്ലിശ്ശേരി വിശ്വനാഥന്‍, പഞ്ചായത്തംഗങ്ങളായ ടി. ഗോപാലകൃഷ്ണന്‍, കെ. അംബിക, ശശിധരന്‍, നിത്യ തേലക്കാട്ട്, ഗീത ഉണ്ണികൃഷ്ണന്‍, ടി.എ കേശവന്‍കുട്ടി, ബീന മാത്യു, വി.കെ ഗോപി, വി.കെ നിര്‍മ്മല, തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി ശ്രീദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. ജയലക്ഷ്മി, തോന്നൂക്കര കുടുംബാരോഗ്യം കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനി കെ. ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

date