ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം
ജില്ലാ ആരോഗ്യ വകുപ്പിന്റെയും കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് 19,22 എന്‍.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോകാരോഗ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.വി സുമേഷ് എം.എല്‍.എ നിര്‍വഹിച്ചു. ശാസ്ത്ര സാങ്കേതിക ആരോഗ്യ മേഖലകളില്‍ വലിയ വളര്‍ച്ച ഉണ്ടായിട്ടും അപരിഷ്‌കൃതമായ രീതികള്‍ ചിലര്‍ ഇന്നും പിന്‍തുടരുന്നു എന്നത് അങ്ങേയറ്റം നിരാശാജനകമാണെന്ന് എം.എല്‍.എ പറഞ്ഞു.
ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനം ഊന്നല്‍ നല്‍കുന്നത് അമ്മയുടെയും നവജാത ശിശുക്കളുടെയും ആരോഗ്യത്തിനാണ്. 'ആരോഗ്യകരമായ തുടക്കം, പ്രതീക്ഷാ നിര്‍ഭരമായ ഭാവി' എന്നതാണ് പ്രമേയം.
പരിപാടിയുടെ ഭാഗമായി 'പ്രസവ സമയത്തെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം' എന്ന വിഷയത്തെ ആസ്പദമാക്കി പാനല്‍ ചര്‍ച്ച നടന്നു. ഡോ. കെ.വി ജൂബൈരിയത്ത്, ഡോ. തങ്കമണി, ഡോ. ആശിഷ് ബെന്‍സ്, ഡോ. ബേബി സുഭദ്ര, ഡോ. ഷീജ രാധാകൃഷ്ണന്‍, വനിതാ ശിശു വികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍ സി.എ ബിന്ദു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. സി.പി ബിജോയ് മോഡറേറ്ററായി.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി രേഖ അധ്യക്ഷയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. കെ അനില്‍കുമാര്‍, ഡി.എം.ഒ (എച്ച്) ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. അനീറ്റ കെ ജോസി, ഡിഎംഒ (എച്ച്) എം.സി.എച് ഓഫീസര്‍ ടി.ജെ പ്രീത, ഡിഎംഒ (എച്ച്) ടെക്‌നിക്കല്‍ ഓഫീസര്‍ എം.ബി മുരളി, ഡി.എം.ഒ (എച്ച്) ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി. സുധീഷ്, കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ.ടി ചന്ദ്രമോഹന്‍, കൃഷ്ണമേനോന്‍ കോളേജ് എന്‍.എസ്. എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. നിധീഷ് കെ.പി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments