Skip to main content

പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്റർ വാർഷികാഘോഷം

പുനർജ്യോതി വിഷ്വൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ 6-മത് വാർഷികാചരണവും അനുബന്ധ പരിപാടികളും ഏപ്രിൽ 10 ന് ഉച്ചക്ക് 12 ന് തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജി സെമിനാർ ഹാളിൽ നടക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ അരുൺ എസ് നായർ, ഡോ. വാണി ദേവി പി. ടി. തുടങ്ങിയവർ സംസാരിക്കും. ഒപ്റ്റോമെട്രി വിദ്യാർഥികൾക്കായുള്ള സാമ്പത്തിക സഹായം മുൻ അഡി. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ വിതരണം ചെയ്യും. ചടങ്ങിൽ ലാപ്ടോപ്പുകൾ, കാഴ്ച പരിമിതർക്കുള്ള ഉപകരണങ്ങൾ എന്നിവയും വിതരണം ചെയ്യും.

പി.എൻ.എക്സ് 1534/2025

date