Post Category
മലയാള ഭാഷാ വാരാഘോഷം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വിസ് മത്സരം
കൊച്ചി: മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ആകാശവാണി കൊച്ചി നിലയവും സംയുക്തമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്വിസ് മത്സരം നടത്തും. മലയാളം - ഭാഷ, ചരിത്രം, സംസ്‌കാരം എന്ന വിഷയത്തില്‍ നവംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളിലാണ് മത്സരം. ഓരോ ഓഫീസില്‍ നിന്നും രണ്ടു വീതം ജീവനക്കാര്‍ അടങ്ങിയ ടീമിന് പങ്കെടുക്കാം. വിശദവിവരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04842354208.
date
- Log in to post comments