Skip to main content

വെജിറ്റബിള്‍ കിയോസ്‌ക് പ്രവര്‍ത്തനസജ്ജമായി

കോലഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറികളും പഴങ്ങളും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നേച്ചേഴ്സ് ഫ്രഷ് വെജിറ്റബിള്‍ കിയോസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. യു. സലില്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വികാസ് രാജ് ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.

വിവിധ കുടുംബശ്രീ ജെ.എല്‍.ജികളില്‍ കൃഷി ചെയ്ത വിഷരഹിത പച്ചക്കറികള്‍ പുഴയ്ക്കല്‍ ബ്ലോക്കിലെ അഗ്രി കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍സിന്റെ സഹകരണത്തോടെ സംഭരിച്ചാണ് വെജിറ്റബിള്‍ കിയോസ്‌ക് വഴി വിതരണം ചെയ്യുന്നത്. കുടുംബശ്രീ കൂട്ടായ്മകള്‍ ഉദ്പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും കിയോസ്‌ക് വഴി ജനങ്ങള്‍ക്ക് ലഭ്യമാകും. രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴ് വരെയാണ് കിയോസ്‌കിന്റെ പ്രവര്‍ത്തന സമയം.

പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ ഗോപി, കോലഴി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ നിജ ജയകുമാര്‍, സുനിത വിജയഭാരത്, ഉഷ രവീന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ ബിജു, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ദീപ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുജാത മുരളീധരന്‍, കോലഴി സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ വി.എല്‍ സാവിത്രി തുടങ്ങിയവര്‍ സംസാരിച്ചു.
 

ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വി.കെ രജിത, ഗീതു ആന്റണി, സി.എന്‍ നവീന്‍, സി.ഡി.എസ് അക്കൗണ്ടന്റ് ബിബി ഷൈജു, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് സ്മിത ഫ്രാന്‍സിസ്, പുഴയ്ക്കല്‍ ബ്ലോക്കിലെ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, അംഗങ്ങള്‍, ജെ.എല്‍.ജി അംഗങ്ങള്‍, അഗ്രി കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date