Skip to main content

സുരക്ഷിത പ്രസവം: നേട്ടം കൈവരിച്ച ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു

ഗാർഹിക പ്രസവങ്ങൾ ഇല്ലായ്മ ചെയ്യുന്നതിൽ മികച്ച ഫീൽഡ് തല പ്രവർത്തനങ്ങൾ കാഴ്ചവെച്ച ആരോഗ്യപ്രവർത്തകരെ ആരോഗ്യവകുപ്പ് അനുമോദിച്ചു. മലപ്പുറം ഡി.ടി.പി.സി. ഹാളിൽ നടന്ന ചടങ്ങ് പി.ഉബൈദുളള എം.എൽ. എ ഉദ്ഘാടനം ചെയ്തു. ആദ്യപ്രസവങ്ങൾ വീടുകളിലായിരുന്ന സ്ത്രീകളെ ശാസ്ത്രീയമായ സമീപനങ്ങളിലൂടെ വീട്ടിൽവെച്ചുള്ള പ്രസവത്തിന്റെ സങ്കീർണ്ണതകളും ആശുപത്രി പ്രസവങ്ങളുടെ ആരോഗ്യ നേട്ടങ്ങളും ബോധ്യപ്പെടുത്തി തുടർപ്രസവങ്ങൾ ആശുപത്രിയിൽ നടത്തുന്നതിൽ വിജയം കൈവരിച്ചതിനാണ് ഈ അംഗീകാരം. ജില്ലയിൽ 100 ശതമാനം ആശുപത്രി പ്രസവം നേടുന്നതിന് തുടക്കം കുറിച്ച ക്യാംപയിനിലാണ്  ഇവരെ ആദരിച്ചത്.  ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സുമാരായ ശ്രീകുമാരി  തൃക്കലങ്ങോട്, ടി.ഡി ഡീതു തിരുനാവായ, ലിജിതാസ് കരുവാരക്കുണ്ട്, കെ.പി ഷീജ ഓമാനൂർ, ആതിര കാവന്നൂർ, കല പാണക്കാട്, രഞ്ജുഷ പാണക്കാട്, രേഷ്മ മമ്പാട്, അജ്മി തേവർ കടപ്പുറം, സാജിത തുവ്വൂർ, ബേബി ആനക്കയം, ഷൈനി കോട്ടക്കൽ, കണ്ണമംഗലം ഉഷ, ലിജി മമ്പാട്, എസ്.ആർ ആര്യ തമ്പി തൂവ്വൂർ, തൃപ്പനച്ചി എംഎൽഎസ്പി മാരായ സുനു മമ്പാട്, റുബയ്യ കരുവാരക്കുണ്ട്, ആശാപ്രവർത്തകരായ ഇന്ദിര മമ്പാട്, ശാന്ത കണ്ണമംഗലം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിജി കരുവാരകുണ്ട് എന്നിവരാണ് അംഗീകാരം നേടിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. അനൂപ്, ജില്ല ആർ.സി.എച്ച് ഓഫീസർ ഡോ.പമീലി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

date